Monday, May 26, 2014

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 2

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 2

എങ്ങിനെയാണ് നാദരൂപിണിയായ ദേവി നാം ആകുന്നത് ? നാം കാണുന്ന ഈ പ്രപഞ്ചം ദേവിയുടെ പ്രത്യക്ഷസ്വരൂപമാകുന്നത് എങ്ങിനെയാണ് ? ഇത് പറയണമെങ്കിൽ രണ്ട് വാക്കുകളുടെ അര്ഥം അറിയണം.. നാദം ...അതേ പോലെ പ്രപഞ്ചം.

നാദത്തിനെ കുറിച്ച് സംഗീതദാമോദരം പറയുന്നു ന നാദേന വിനാ ഗീതം, ന നാദേന വിനാ സ്വരഃ. ന നാദേന വിനാ രാഗസ്തസ്മാന്നാദാത്മകം ജഗത്. ന നാദേന വിനാ ജ്ഞാനം ന നാദേന വിനാ ശിവഃ. നാദരൂപം പരം ജ്യോതിര്നാദരൂപോ പരം ഹരിഃ. നാദമില്ലാതെ ഗീതം ഇല്ല.. നാദം ഇല്ലാതെ സ്വരവുമില്ല.. നാദമില്ലാതെ രാഗവുമില്ല.. അതുകൊണ്ട് തന്നെ നാദാത്മകം ആണ് ജഗത്. നാദമില്ലാതെ ജ്ഞാനവുമില്ല.. നാദമില്ലാതെ ശിവനുമില്ല.. നാദരൂപം തന്നെയാണ് ജ്യോതി , അതേ നാദംതന്നെയാണ് ഹരിയും.. അതെ നാദം തന്നെയാണ് നാം.. അതെ നാദം തന്നെയാണ് ദേവിയും.. നാദരൂപിണിയായ ദേവി നാം ആകുന്നത് എങ്ങിനെയാണ്.
.
നാദം എന്നതിന് അര്ഥം പറയുന്നു നദ ശബ്ദേ ഭാവേ ഘഞ്.. അതായത് നാദം എന്നതിന് ശബ്ദം എന്ന് അര്ഥം.. പ്രപഞ്ചം എന്നതിന് ആകട്ടെ പ്രപഞ്ചയതെ എന്നാണ് അര്ഥം പറയുന്നത്.. പ്ര പചി ക്തഃ, അതായത് വ്യക്തീകരണം എന്നാണ് അര്ഥം പറയുക.. വിപര്യാസം എന്നും പ്രപഞ്ചത്തിന് അര്ഥമുണ്ട്.. വിപര്യാസോ വൈപരീത്യം ഭ്രമോ വാ മായേതി സ്വാമീ. അതായത് വിപര്യാസം എന്ന് പറഞ്ഞാൽ വീണ്ടും പറയുന്നു വൈപരീത്യം ഭ്രമം മായ എന്നൊക്കെ അര്ഥം. (നാദം, പ്രപഞ്ചം എന്നിവയുടെ കൂടുതൽ വിവരണം ഗ്രന്ഥവ്യാഖ്യാനത്തിൽ ഉൾപ്പെടുത്താം..) ഇവിടെ എന്താണ് പ്രപഞ്ചിക്കുന്നത്.. ഇത് മനസ്സിലാക്കിയാൽ പ്രപഞ്ചം എന്താണ് എന്നും നാദസ്വരൂപിണിയായ ദേവി എങ്ങിനെയാണ് പ്രപഞ്ചരൂപമാകുന്നത് എന്നും മനസ്സിലാക്കാം..

പഞ്ചീകരണം എന്ന് നാം സ്ഥിരം കേൾക്കുന്നതാണ്...പ്രപഞ്ചത്തിന്റെ ഉത്പത്തി ഈ പഞ്ചീകരണത്തിലധിഷ്ഠിതമാണ്..അതായത് ആകാശാത്തിൽ നിന്ന് വായു.. വായുവിൽ നിന്ന് അഗ്നി.. അഗ്നിയിൽ നിന്ന് ജലവും ജലത്തിൽ നിന്ന് പൃഥിവി ഇതാണ് പഞ്ചീകരണത്തിന്റെ അടിസ്ഥാനം.. ആകാശത്തിൽ നിന്ന് വായു..പക്ഷെ ഈ ആകാശം എന്താണ്.. അതിന് ആചാര്യൻ ഉത്തരം പറയുന്നു, ശബ്ദഗുണകമാകാശം.. അതായത് ശബ്ദത്തിന്റെ ഗുണമാണ് ആകാശം..

അതായത് നാദം എന്നതിന്റെ ഗുണമാണ് ആകാശം എന്നര്ഥം..സൂക്ഷ്മമായ നാദബ്രഹ്മം അതിന്റെ ഗുണരൂപമായ ആകാശത്തിലൂടെ സ്ഥൂലമായ പ്രകൃതിസ്വരൂപമായി മാറുമ്പോഴാണ് പഞ്ചീകരണം വരുന്നത്..അതായത് പ്രപഞ്ചം ആയി പരിണമിക്കുന്നത്.. നാദം ദേവി ആകുമ്പോൾ അതെ ദേവിയുടെ ഗുണസ്വരൂപമായ ആകാശത്തിൽ നിന്ന് തന്നെയാണ് നാം ഉണ്ടായിരിക്കുന്നത് എന്നര്ഥം.. സൂക്ഷ്മമായും സ്ഥൂലവുമായി യഥാര്ഥത്തിൽ ഉള്ളത് ദേവി തന്നെയാണ്.. ഇതെ രീതിയിൽ പ്രപഞ്ചത്തിലുള്ള എല്ലാം ആ ദേവിയുടെ തന്നെ രൂപപരിണാമം മാത്രമാണ്.. അഹമെവ ദേവി ന ചാന്യോസ്മി എന്ന് പറയുന്നത് സ്ഥൂലസൂക്ഷ്മമായി ദേവി തന്നെയാണ് നാം ആയി പരിണമിച്ചിരിക്കുന്നത് എന്ന് ഉപാസകന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ്.. അതുകൊണ്ട് തന്നെയാണ് നാദബ്രഹ്മമയി ആകാശരൂപിണി എന്നൊക്കെ ദേവിയെ വിളിക്കുന്നത്..

No comments:

Post a Comment