Monday, May 26, 2014

ഗര്ഭാധാനം..എന്ന സംസ്കാരം

ഗര്ഭാധാനം..എന്ന സംസ്കാരം

കുറച്ച് നാളുകളായി ഒരു വിഷയത്തിൽ പഠനത്തിനായി ശ്രമിക്കുന്നത്.. പ്രത്യേകിച്ചും ഇന്നത്തെ കുട്ടികളുടെ സ്വഭാവരീതിയിലുള്ള മാറ്റത്തിന്റെ കാരണം..സൈക്കോളജിക്കലായി അന്വേഷിച്ചപ്പോഴും പലരും പല കാഴ്ചപ്പാടു ആണ് പറഞ്ഞത്...അതിന് വേണ്ടി തന്നെ പലപ്പോഴായി പല വ്യക്തികളുമായും, സുഹൃത്തുക്കളുമായും സംഭാഷണം നടത്തി.. ഇതിന്റെ ശരിക്കുള്ള കാരണം അറിയണം എന്നുള്ളതുകൊണ്ട് ഒരുപാടു സ്ഥലത്തെ പ്രത്യേകം ചില രാജകുടുംബങ്ങളെ എടുത്ത് പഠനവിധേയമാക്കി.. പല സ്ഥലങ്ങളിലും അവിടെത്തെ വൈദ്യന്മാരു പ്രത്യേകം അവര്ക്ക് പൊസിഷന്സും നിത്യവ്രതങ്ങളും നൽകിയിരുന്നു എന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി.. നമ്മുടെ പരമ്പരയിലും പയോവ്രതം പോലെ അനുഷ്ഠാനമുണ്ടെന്നും ഷോഡശസംസ്കാരത്തിലുള്ള ഗര്ഭാധാനവും അതേ പോലെ കാമശാസ്ത്രം പോലെ പ്രസിദ്ധങ്ങളായ ഗ്രന്ഥങ്ങളും പുറകിലുണ്ടെന്ന് തോന്നിയപ്പോൾ ആ ഗ്രന്ഥങ്ങളിലൂടെ ഒരു പഠനം ആകാമെന്ന് വിചാരിച്ചു.. .

ഭാരതത്തിലെ പ്രധാന സെക്സ് പാറ്റേണ് ആയി കാമസൂത്രത്തെ ആണ് നാം സ്വീകരിച്ചിട്ടുള്ളത്.. പക്ഷെ അതോടൊപ്പം തന്നെ കുട്ടനീമതം, കലാവിലാസം രതിരഹസ്യം നാഗരസാരസ്വം, രത്നപ്രദീപിക, അനംഗരംഗം മുതലായ ഒരുപാടു ഗ്രന്ഥങ്ങളും നമുക്ക് ലഭ്യമാണ്.. പക്ഷെ ഇവിടെ പ്രധാനമായി തോന്നിയത് ആരും തന്നെ ഈഗ്രന്ഥങ്ങളെ നോക്കാറില്ല എന്നതാണ്.. വെറും ഒരു സംഭോഗത്തെ പറയുന്ന ഗ്രന്ഥമായി മാത്രം ആണ് കാമസൂത്രത്തെ കാണുന്നത് എന്നതാണ് അത്ഭുതമായി തോന്നിയത്. യോഗയിലെ ആസനം നാം ചെയ്യുമ്പോൾ യമ നിയമങ്ങളെ ആചരിക്കണം എന്നാണ് അതുപോലെ ഇവിടെ ആസനം ആയി കാമസൂത്രത്തിലെ സംഭോഗകലയെ ചെയ്യുമ്പോൾ അതിനുമുന്പേ തന്നെ യമ നിയമങ്ങളെ പാലിക്കേണ്ടത് ആവശ്യമാണെന്ന് ആചാര്യന്മാരു കൃത്യമായി പറയുന്നു. പ്രത്യേകിച്ചും ശരീരത്തിനു അനുയോജ്യമായത് പരസ്പരം യോഗ്യമായത് മാത്രമെ സ്വീകരിക്കാവു എന്ന് ആചാര്യൻ നിയമമായി തന്നെ പറയുന്നുണ്ട്.

കാമസൂത്രത്തിൽ പറയുന്ന പൊസിഷന്സ് എപ്പോഴും ഒരു കുട്ടി വേണമെന്ന് വിചാരിക്കുമ്പോൾ ചെയ്യേണ്ട ഒന്നല്ല.. ഉദാഹരണത്തിന് ഇപ്പോൾ പ്രധാനമായി ഉപയോഗിക്കുന്ന ഡോഗ് പൊസിഷന്. ഏത് വ്യക്തിയാണെങ്കിലും പൊസിഷന്സ് ഏതാണോ ഉപയോഗിക്കുന്നത് ആ ഭാവം രണ്ടുപേരിലും ഉണ്ടാകും.. യദ് ഭാവഃ തദ് ഭവതി എന്ന് സാമാന്യ നീയമം എടുത്താലും അത് തന്നെ നമ്മിലൂടെ ഉണ്ടാകുന്ന കുട്ടിയ്കും ഉണ്ടായെ പറ്റു.. അതുകൊണ്ട് തന്നെ നിയമം ആയി തന്നെ ആചാര്യന്മാരു വ്രതനിഷ്ഠയേയും സംഭോഗരീതിയേയും പറയുന്നു.. അതായത് കുട്ടി വേണമെന്ന് തോന്നുമ്പോൾ ചെയ്യേണ്ടതായ വ്രതനിഷ്ഠകളെ പറഞ്ഞ് അതിന്റെ അന്ത്യത്തിൽ ആ വ്രതനിഷ്ഠയോടു കൂടി ഒരു ഉത്തമ സന്താനലബ്ധിക്കായി തന്നെ രണ്ടുപേരും ചേര്ന്ന ഉത്തമമായ സംഭോഗരീതിയെ സ്വീകരിച്ച് ഒന്നാകണമെന്ന് ആചാര്യന്മാരു അനുശാസിക്കുന്നു. അതായത് സന്താനപ്രാപ്തിക്കു ശ്രമിക്കുന്നതിനുമുന്പ് പതിയും പത്നിയും കൃത്യമായ വ്രതനിഷ്ഠയോടു കൂടി ദിവസങ്ങളോളം പരസ്പരം ശരീരത്തിനേയും മനസ്സിനേയും ശുദ്ധിചെയ്യണമെന്നര്ഥം.. അത് ശുദ്ധമായ ആഹാരാദികളെ കൊണ്ടും അതേ പോലെ പുരുഷന്റെ രേതസ്സ് ശുദ്ധി ആകുന്നതിനുവേണ്ടി പ്രകൃതിദത്തമായ രക്തശുദ്ധിയേയും മരുന്നുകളാൽ ചെയ്യുന്നു..
ഒന്നു കൂടി വിശദമായിപറഞ്ഞാൽ ഒരു സന്താനപ്രാപ്തിയ്കു വേണ്ടി ശ്രമിക്കുന്ന വ്യക്തി അവിടെത്തെ വൈദ്യനെ ആശ്രയിക്കുന്നു. വൈദ്യൻ അടുത്ത ഉത്തമസമയത്തെ സ്വീകരിച്ചുകൊണ്ട് അതായത് 12 ദിവസത്തെ വ്രതം ആണെങ്കിൽ 12 ദിവസത്തിനു ശേഷം വരുന്ന ഉത്തമ ശുഭമുഹൂര്ത്തത്തെ ആധാരമാക്കി വ്രതനിഷ്ഠ ആരംഭിക്കുന്നതിന് ദിവസത്തെ നിശ്ചയിക്കുന്നു.. ഈ ദിവസങ്ങളിൽ പത്നിയും പതിയും വ്രതനിഷ്ഠയോടെ ശുഭ്രവസ്ത്രവും ശുചിയായ ആഹാരാദി കര്മങ്ങളെ കൊണ്ടും ഈശ്വരാര്ചനയെ കൊണ്ടും ശരീര-മനശ്ശുദ്ധിയെ ഉണ്ടാക്കുന്നു. പതി-പത്നിയുടെ ശരീരത്തിനു അനുയോജ്യമായ ഉത്തമമായ സംഭോഗരീതിയേയും നിശ്ചയിക്കുന്നു. അതിനനുസരിച്ചു തന്നെ വ്രതനിഷ്ഠയോടു കൂടി ഉത്തമ സന്താനം എന്ന വ്രതത്തോടു കൂടി തന്നെ പതിപത്നിമാർ ഒന്നുചേരുന്നു..

ധാര്‍മ്മികഭാവങ്ങളാൽ സ്വയം നിയന്ത്രിതരായി സത്‌ സന്താനലാഭോദ്ദ്യേശപൂർവകം ഈ കര്‍മ്മം ചെയ്യണം. ഋതുകാലത്തിനുമുമ്പ് വിധിച്ചിട്ടുള്ള ഔഷധങ്ങൾ സേവിച്ചും വിശുദ്ധാഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി, ആശ്രമധര്‍മ്മതത്ത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികള്‍ ഗര്‍ഭാധാന സംസ്‌കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്തു ഗര്‍ഭാധാനം നിര്‍വഹിക്കണമെന്ന് ധര്‍മ്മശാസ്ത്രങ്ങളിൽ വിധിച്ചിരിക്കുന്നു.

യഥാര്ഥത്തിലുള്ള കാമസൂത്ര എന്ന ഗ്രന്ഥത്തിൽ മുപ്പത്തിയേഴ് അദ്ധ്യായങ്ങളുള്ളതിൽ 25 ശതമാനത്തിൽ താഴെ മാത്രമാണ് സംഭോഗകലയെ കുറിച്ച് പ്രതിപാദിക്കുന്നുള്ളു.. ബാക്കിയുള്ളത് മൊത്തമായും ലൈംഗീകജീവിതത്തിൽ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ്..

ഇത് ശരിയാകാൻ എത്രമാത്രം സാധ്യതയുണ്ടെന്നുള്ളത് പരിശോധിക്കുവാൻ അദിതിക്ക് കാശ്യപൻ ഉപദേശിച്ച പയോവ്രതം തുടങ്ങിയ വ്രതനിഷ്ഠകളെ ശ്രമിച്ചുനോക്കാമെന്നു തോന്നിയത്.. കാലാനുസൃതമായ മാറ്റം വരുത്താമെന്ന തോന്നലും. ഇന്നത്തെ കുട്ടികളുടെ സ്വഭാവം കണ്ടിട്ടും ഒരു നല്ല കുട്ടി വേണമെന്ന ആഗ്രഹവും, എന്റെ പഠനത്തെ കുറിച്ച് അറിയാമായിരുന്ന ചില സുഹൃത്തുക്കൾ സഹകരിച്ചു.. അതനുസരിച്ച് തന്നെ അവര്ക്ക് കൃത്യമായി വ്രതനിയമങ്ങളെ പറഞ്ഞു കൊടുത്തു.. ആയുർവേദത്തിലെ ഗര്ഭിണീചികിത്സയിലെ പരമ്പരാഗത ശൈലിയും കൃത്യമായ ശ്രീസൂക്തവും, ലളിതാസഹസ്രനാമശ്രവണവും തുടങ്ങി പാരമ്പര്യശൈലി പ്രയോഗിച്ചു നോക്കി. സാധാരണ പ്രഗ്നന്റ് ആയ സ്ത്രീകളിലുണ്ടായിരുന്ന പ്രശ്നങ്ങളിൽ 99 ശതമാനവും ഉണ്ടായില്ല എന്ന് മാത്രമല്ല കുട്ടിയ്ക് സാമാന്യ രീതിയിൽ അധികം ബുദ്ധിയും ശരീരത്തിന്റെ ഓജസ്സും കൂടുതലായി. സാധാരണ ബാലന്മാര്ക്കുണ്ടാകുന്ന പകുതിയിലധികം അസുഖങ്ങളും ഉണ്ടായില്ല എന്നതും ഇതിന്റെ ഗുണമായി വരുന്നു.
ജീവിതത്തിൽ ഒരു സാധനം മേടിക്കുമ്പോൾ ആയിരം വട്ടം അതിന്റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കുന്ന ആളുകൾ ജീവിതത്തിന്റെ അടിസ്ഥാനമായ സന്താനത്തിന് ഈ രീതിയിലുള്ള യാതൊരു പ്രാധാന്യവും കൊടുക്കാറില്ല എന്നതാണ് വലിയ അദ്ഭുതം. എല്ലാസംസ്കാരങ്ങളും തെറ്റാണെന്ന് നാം പറയുമ്പോൾ ചില സംസ്കാരങ്ങൾക്കു പുറകിൽ വളരെയധികം കാര്യങ്ങളെ നമ്മുടെ ആചാര്യന്മാരു പറയുന്നുണ്ട് എന്നത് പലപ്പോഴും നാം മറക്കുന്നു എന്നതാണ് സത്യം. ഹരി ഓം

No comments:

Post a Comment