Wednesday, September 24, 2014

നവാവരണ കൃതികള്‍





വീണ്ടുമൊരു നവരാത്രികാലം കൂടി വരവായി. ദേവ്യുപാസനയുടെ വിശുദ്ധമായ ഒന്‍പതു ദിനങ്ങള്‍. ഈശ്വരവിശ്വാസികള്‍ക്കും കര്‍ണാടകസംഗീതപ്രിയര്‍ക്കും ഒരുപോലെ പ്രധാനപെട്ട ഈ ഒന്‍പതു ദിനങ്ങള്‍ ദേവിയെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും സംഗീതം കൊണ്ടും പൂജിക്കുവാനുള്ള അവസരമാണ്. ദേവ്യുപാസകരില്‍ സംഗീതം കൊണ്ട് പൂജ ചെയ്ത ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണ കൃതികള്‍ ഓരോന്നായി ഓരോ ദിനവും ആലപിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത് തന്നെ  ഉപാസനയാണ്. ശ്രീ ഊത്തുക്കാട് വെങ്കിട കവിയും സ്വാതി തിരുനാളും മറ്റും നവരാത്രി കൃതികള്‍ രചിച്ചിട്ടുണ്ട്. തഞ്ചാവൂര്‍ തിരുവാരൂര്‍ കമലാംബാ ദേവിയെ സ്തുതിക്കുന്ന ഒന്‍പതു കൃതികള്‍ ആണ് ദീക്ഷിതര്‍ രചിച്ചിട്ടുള്ളത്. ഇവ യഥാക്രമം ആനന്ദഭൈരവി,കല്യാണി,ശങ്കരാഭരണം, കാംബോജി,ഭൈരവി,പുന്നാഗവരാളി,സഹാന,ഘണ്ട,ആഹിരി എന്നിങ്ങനെ ഒന്‍പതു രാഗങ്ങളില്‍ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ കൃതികള്‍ക്ക് മുന്‍പായി  ഗണേശനെയും സുബ്രഹ്മണ്യനെയും സ്തുതിക്കുന്ന രണ്ടു കൃതികള്‍ ആലപിക്കാറുണ്ട്. ഒടുവില്‍ ശ്രീരാഗത്തില്‍ മംഗളകൃതിയും ആലപിക്കുന്നു. ഗണേശനെയും സുബ്രഹ്മണ്യനെയും സ്തുതിക്കുന്ന കൃതികള്‍ ഗൌള, സുരുട്ടി എന്നീ രാഗങ്ങളില്‍ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ദീക്ഷിതരുടെ നവാവരണ കൃതികള്‍ ശ്രീചക്രപൂജ തന്നെയാണ്. നവയോനി ചക്രത്തെയും ആവരണദേവതകളെയുമെല്ലാം ഇതില്‍ സ്തുതിക്കുന്നു. ഗണേശസുബ്രഹ്മണ്യ കൃതികള്‍ കേട്ടുകൊണ്ട് സകല വിഘ്നങ്ങളെയും അകറ്റുവാന്‍ പ്രാര്‍ഥിച്ചു കൊണ്ട് നവരാത്രിപൂജ ആരംഭിക്കാം. കൃതികള്‍ കേള്‍ക്കുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.

ഗണേശ കൃതി 
ശ്രീ മഹാ ഗണ പതിരവതു മാമ് - രാഗം ഗൌള - താളം തിശ്ര ത്രിപുട

പല്ലവി
ശ്രീ മഹാ ഗണ പതിരവതു മാം
സിദ്ധി വിനായകോ മാതങ്ഗ മുഖഃ

അനുപല്ലവി
കാമ ജനക വിധീന്ദ്ര സന്നുത -
കമലാലയ തട നിവാസോ
(മധ്യമ കാല സാഹിത്യമ്)
കോമള-തര പല്ലവ പദ കര -
ഗുരു ഗുഹാഗ്രജഃ ശിവാത്മജഃ

ചരണമ്
സുവര്ണാകര്ഷണ വിഘ്ന രാജോ
പാദാമ്ബുജോ ഗൌര വര്ണ വസന ധരോ
ഫാല ചന്ദ്രോ നരാദി വിനുത ലമ്ബോദരോ
കുവലയ സ്വവിഷാണ പാശാങ്കുശ -
മോദക പ്രകാശ കരോ ഭവ ജലധി നാവോ
മൂല പ്രകൃതി സ്വഭാവസ്സുഖ-തരോ
(മധ്യമ കാല സാഹിത്യമ്)
രവി സഹസ്ര സന്നിഭ ദേഹോ
കവി ജന നുത മൂഷിക വാഹോ
അവ നത ദേവതാ സമൂഹോ
അവിനാശ കൈവല്യ ഗേഹോ


സുബ്രഹ്മണ്യ കൃതി  (കൃതി കേള്‍ക്കുവാന്‍ ക്ലിക്ക്‌ ചെയ്യുക http://youtu.be/e0wf24oPsE4 )
ബാല സുബ്രഹ്മണ്യമ് - രാഗം സുരടി - താളം ആദി

പല്ലവി
ബാല സുബ്രഹ്മണ്യം ഭജേऽഹം ഭക്ത കല്പ ഭൂ-രുഹം ശ്രീ

അനുപല്ലവി
നീല കണ്ഠ ഹൃദാനന്ദ-കരം നിത്യ ശുദ്ധ ബുദ്ധ മുക്താമ്ബരമ്

ചരണമ്
വേലായുധ ധരം സുന്ദരം വേദാന്താര്ഥ ബോധ ചതുരം
ഫാലാക്ഷ ഗുരു ഗുഹാവതാരം പരാ ശക്തി സുകുമാരം ധീരമ്
(മധ്യമ കാല സാഹിത്യമ്)
പാലിത ഗീര്വാണാദി സമൂഹം പഞ്ച ഭൂത മയ മായാ മോഹം
നീല കണ്ഠ വാഹം സുദേഹം നിരതിശയാനന്ദ പ്രവാഹമ്

No comments:

Post a Comment