Wednesday, October 1, 2014

നവാവരണ കൃതി : അഷ്ടമാവരണം





നവാവരണ കൃതികളില്‍ എട്ടാമതായി ശ്രീ ദീക്ഷിതര്‍ രചിച്ചിരിക്കുന്നത് ആദി താളത്തില്‍ ഘണ്ടാ രാഗത്തിലുള്ള ശ്രീ കമലാംബികെ അവാവ എന്ന കൃതിയാണ് .

ശ്രീചക്രത്തിന്റെ എട്ടാമത്തെ ആവരണവും  സർവസിദ്ധിപ്രദചക്രം എന്നും അറിയപ്പെടുന്ന നടുവിലുള്ള ത്രികോണത്തിൽ കാമേശ്വരി വജ്രേശ്വരി ഭഗമാലിനി എന്നീ ത്രിമൂര്ത്തികൾ വസിക്കുന്നു. ഈ ചക്രത്തിൽ വസിക്കുന്ന ദേവതമാരെ പരാപരരഹസ്യയോഗിനികൾ എന്ന് വിളിക്കുന്നു. ത്രിപുരാംബയാണ് ഈ ചക്രത്തിന്റെ നായികാ. ഈ ഒറ്റ ത്രികോണത്തിന്റെ മുകളിലെ പാര്ശ്വഭാഗത്തിന്റെ മുകൾഭാഗത്ത് മിത്രേശൻ, ഉഡ്ഢീശൻ, ഷഷ്ഠീശൻ, ചര്യൻ എന്നീ നാലു ഗുരുക്കന്മാർ സ്ഥിതിചെയ്യുന്നു. ഇവരെ യുഗനാഥന്മാർ എന്ന് വിളിക്കുന്നു. ലോപാമുദ്രാ, അഗസ്ത്യൻ, കാലതാപനൻ, ധര്മാചാര്യൻ, മുക്തകേശീശ്വരൻ, ദീപകലാനാഥൻ, വിഷ്ണുദേവൻ, പ്രഭാകരദേവൻ, തേജോദേവൻ. മനോജദേവൻ, കല്യാണദേവൻ, രത്നദേവൻ, വാസുദേവൻ, ശ്രീരാമാനന്ദൻ എന്നിവരേയും ഗുരുക്കന്മാരായി പറയാറുണ്ട്. ഇതുകൂടാതെ ത്രികോണത്തിന്റെ മൂന്നു പാര്ശ്വങ്ങളിലായി കാമേശ്വരി, ഭഗമാലിനി, നിത്യക്ലിന്നാ, ഭേരുണ്ഡാ, വഹ്നിവാസിനി, മഹാവജ്രേശ്വരി, ശിവദൂതി, ത്വരിതാ, കുലസുന്ദരി, നിത്യാ, നീലപതാകാ, വിജയാ, സർവമംഗളാ, ജ്വാലാമാലിനി, ചിത്രാ എന്നിങ്ങിനെ 15 തിഥി ദേവതകൾ വസിക്കുന്നു. ശ്രീചക്രത്തിന്റെ നടുവിലുള്ള ബിന്ദുവിന് ചുറ്റുമുള്ള ഭാഗത്ത് ഹൃദയദേവി ശിരോദേവി കവചദേവി ശിഖാദേവി നേത്രദേവി അസ്ത്രദേവി എന്നീ 6 ദേവിമാർ വസിക്കുന്നു.

ശ്രീ കമലാമ്ബികേ അവാവ - രാഗം ഘണ്ടാ - താളം ആദി
(അഷ്ടമാവരണ കീര്തനമ്)

പല്ലവി
ശ്രീ കമലാമ്ബികേ അവാവ
ശിവേ കര ധൃത ശുക ശാരികേ

അനുപല്ലവി
ലോക പാലിനി കപാലിനി ശൂലിനി
ലോക ജനനി ഭഗ മാലിനി സകൃദ്-
(മധ്യമ കാല സാഹിത്യമ്)
ആലോകയ മാം സര്വ സിദ്ധി-പ്രദായികേ
ത്രിപുരാമ്ബികേ ബാലാമ്ബികേ

ചരണമ്
സന്തപ്ത ഹേമ സന്നിഭ ദേഹേ
സദാऽഖണ്ഡൈക രസ പ്രവാഹേ
സന്താപ ഹര ത്രികോണ ഗേഹേ
സകാമേശ്വരി ശക്തി സമൂഹേ
സന്തതം മുക്തി ഘണ്ടാ മണി -
ഘോഷായമാന കവാട ദ്വാരേ
അനന്ത ഗുരു ഗുഹ വിദിതേ
കരാങ്ഗുലി നഖോദയ വിഷ്ണു ദശാവതാരേ
(മധ്യമ കാല സാഹിത്യമ്)
അന്തഃകരണേക്ഷു കാര്മുക ശബ്ദാദി -
പഞ്ച തന്മാത്ര വിശിഖാऽത്യന്ത -
രാഗ പാശ ദ്വേഷാങ്കുശ ധര -
കരേऽതി രഹസ്യ യോഗിനീ പരേ

No comments:

Post a Comment